That’s true

വർഷങ്ങൾ കഴിയുംതോറും ജീവിതാനുഭവങ്ങൾ കൂടുന്നത് കൊണ്ടാവാം മുൻപ് ശരിയെന്ന് വിചാരിച്ചു ചെയ്ത പലതും തെറ്റായിരുന്നുവെന്നു തിരിച്ചറിവുണ്ടാകുന്നത്.. ഭൂതകാലത്തിലേക്കൊരു മടക്കമുണ്ടായിരുന്നെങ്കിൽ പലരും പല പേജുകളും എന്നേ തിരുത്തിയേനെ

പ്രവാസി

നിങ്ങൾ ആരും പ്രവാസികളാവാൻ ആഗ്രഹിക്കരുത് കാരണംനേടിയതൊന്നും നഷ്ടമായതിന് പകരമാവില്ല
പ്രവാസം ഒരു നൊമ്പരമാണ് കനലു
ലുകളെരിയുന്ന ഒരു മഹാ
നൊമ്പരം…

ശ്രദ്ധ

ചിലരോടുള്ള സൗഹൃദം അത് നമ്മളിൽ വളരെയതികം സന്തോഷം തരും.അവരുടെ വാക്കുകൾക്കായി കാതോർക്കും. സൗഹൃദം മനോഹരവും സ്നേഹസമ്പന്നവുമാണ്. എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം. തിരുത്തി മുന്നേറുക സ്നേഹം കാത്തുസൂക്ഷിക്കുക..

അനുഭവം

ജീവിതത്തിൽ ചിരിക്കാൻ മാത്രം പഠിച്ചാൽ മതി നമ്മൾ ! കരയാൻ മറ്റുള്ളവർ പഠിപ്പിച്ചു തരും

എന്റെ പ്രണയം

അറിയാം 

നിനക്കെന്നെയെന്നു 

പറഞ്ഞവർക്കറിയില്ലല്ലോ 

എന്നെ

ഞാൻ നിന്നോട്

വഴി ചോദിച്ചുവന്ന നേർത്ത

ഇളം കാറ്റ്മാത്രമല്ലയോ

എന്റെ

ഹൃദയത്തിലേക്കൊരു

നിലാവെളിച്ചം നൽകി 

എന്നെസ്വീകരിച്ച 

യെന്റെ പ്രാണ സഖിയെ

നിനക്കു നൽകാൻ ഒരായിരം സ്വപ്നസാമ്രാജ്യം മാത്രമല്ലയോ 

കൈയിൽ

സമ്പാദ്യമായ്

നിന്റെ ഇഷ്ടങ്ങൾ നിന്റെ രസങ്ങൾ

നിന്റെ ലോകം നീ

കണ്ടകിനാക്കൾ

അവിടെ 

ഒന്നുമില്ലാതെ 

മുന്നിൽ ഒരുപാട് 

പ്രതീക്ഷായാൽ 

വന്ന നിനക്ക് 

നൽകാൻ കൈയിൽ 

സ്നേഹമല്ലാതൊന്നുമില്ല 

സഖിയെ

വരിക നീ 

ഇഷ്ടമെങ്കിൽ 

ഇല്ലയ്മയാൽ 

എനിക്ക് 

താങ്ങായ് നിൽകുമെങ്കിൽ

ചൂടും വിശപ്പും വേദനയും മുൾക്കിരീടവുമൊക്കെ സ്വീകരിക്കുമെങ്കിൽ

എല്ലാം

സഹിക്കുമെങ്കിൽ

വരിക 

നീ

എനിക്ക് നീയും 

നിനക്ക് ഞാനുമായ

നമ്മുടെ ലോകത്തേക്ക്

     

                

എന്റെ പ്രണയം

കതിരിൻ മണികൾ കിനാവു കാണും 

മാനസത്തിൻ മോഹങ്ങൾ 

ആ മോഹമാം അരയന്നങ്ങൾ ഉണർന്നു തങ്ക ചിറകു വിടർത്തി 

നീന്തി നടന്നീടും 

നിഴലുകള്‍ തേങ്ങിയൊരെന്‍ ശ്രീകോവിലില്‍ നീലവിളക്കു തെളിഞ്ഞു പൂജാമുറിയില്‍ പുഷ്പാഞ്ജലികള്‍ പുളകം വാരിയെറിഞ്ഞു

എന്നാത്മാവിന്‍ നന്ദനവനിയില്‍ നീയാം വര്‍ണ്ണവസന്തം

മോഹത്തളിരുകള്‍ നുള്ളിവിടര്‍ത്തി മോഹനനര്‍ത്തനമാടി

സ്വപ്നത്തിൻ മലർ വിരിയിൽ 

എൻ കളനൂപുര ഗാനത്താലൊരു 

വിരുന്നു നൽകാം ഞാൻ 

വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍ വിടര്‍ന്നുഞാനറിയാതെ 

നിറയെ കുളിരിൻ നിലാവു പെയ്യും 

നൂറു സുന്ദര നിമിഷങ്ങൾ

 

                    

സമ്പത്ത്

ടീ.. എന്ത് കോലം ആണിത്.. ഇത് ഇട്ടോണ്ട് നീ എന്റെ കൂടെ വരണ്ട.
എന്റെ ഫ്രണ്ട്സിന്റെ മുന്നിലേക്കാ പോവുന്നത്. അവന്മാരുടെ ഭാര്യമാർ എല്ലാം നല്ല ഗെറ്റപ്പിൽ വരുമ്പോൾ നീ ഒരുമാതിരി പാടത്തെ കോലം പോലെ..
നീ വരണ്ട എന്റെ കൂടെ ഞാനും മോളും പൊയ്ക്കോളാം. ആരേലും ചോദിച്ചാൽ നിനക്ക് സുഖം ഇല്ലാഞ്ഞിട്ട് വന്നില്ല എന്ന് പറഞ്ഞോളാം..”
ശരൺ കുറച്ച് കടുത്ത സ്വരത്തിൽ തന്നെ സൗമ്യയോട് പറഞ്ഞു. ഇത് കേട്ടതും പാർട്ടിയ്ക്ക് പോകാനായി . തന്റെ പുതിയ ചുരിദാറും ഉടുത്ത് അണിഞ് ഒരുങ്ങി വന്ന അവൾ മറിച്ച് ഒരു വാക്ക് പോലും മിണ്ടാതെ അകത്തേക്ക് കയറി പോയി.. ആ തിരിഞ്ഞു പോക്കിൽ അവളുടെ കണ്ണുനീർ തറയിലൂടെ ഇറ്റ് വീഴുന്നുണ്ടായിരുന്നു.
ശരൺ അത് ഒന്ന് ശ്രദ്ധിക്ക പോലും ചെയ്യാതെ വീടിന്റെ തിണ്ണയിൽ പോകാനായി ഒരുങ്ങി നിന്ന മോളെയും കൂട്ടി ബൈക്ക് എടുത്ത് ഇറങ്ങി.
റൂമിന്റെ ജനൽ പാലികളിലൂടെ അവർ മറയുന്നതും നോക്കി നിന്നു അവൾ .

തളം കെട്ടി നിക്കുന്ന കണ്ണുനീരിനാൽ ആ കാഴ്‌ച അവൾക്ക് അവ്യക്തമായിരുന്നു.
അവിടെനിന്ന് എണീറ്റ് അവൾ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.

തിരിഞ്ഞും മറിഞ്ഞും അവൾ അതിൽ നോക്കി.

മുമ്പത്തതിനേക്കാൾ കൂടുതലായി ഒരു അസൗന്ദര്യവും അവൾക്ക് തോന്നിയില്ല.
അവൾ പഴയ കാലത്തേക്ക് ഒന്ന് ഓർമ്മകളെ കൊണ്ട് പോയി.
അവനും അവളും പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു ..

അന്നാ നാളുകളിൽ എല്ലാം അവളുടെ സൗന്ദര്യത്തെ കുറിച്ച് അവൻ വാ തോരാതെ വർണ്ണിച്ചിരുന്നു.. കുറച്ച് നാൾ മുമ്പ് വരെയും അത് അങ്ങനെ തന്നെ ആയിരുന്നു.
ഈ ഇടയായി അവന് വെറും ഒരു സ്മാർട്ട് ഫോണിന്റെ ലോകത്താണ് ,  ഏത് നേരവും അതിൽ തന്നെ. അവളോട് മിണ്ടാനോ മോളോടൊത്ത് കളിക്കാനോ അവന് സമയം ഇല്ല.
രണ്ടു ദിവസം മുമ്പ് അവന്റെ ഫോണിൽ ഒരു മോർടേൺ പെൺകുട്ടിയുടെ ഫോട്ടോ കണ്ടതും പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നുള്ള തുടരെ തുടരെ ഉള്ള ഫോൺ കാളിന്റെ പ്രശ്നവും പറഞ്ഞ് അവർ തമ്മിൽ വഴക്കായി. അന്ന് എന്തൊക്കെ മുടന്ത് ന്യായങ്ങൾ പറഞ്ഞ് അവൻ ഒഴിഞ്ഞു മാറി.
ഈ ഓർമ്മകൾ എല്ലാം അവൾ അയവറുത്തപ്പോഴേക്കും അവർ പാർട്ടി കഴിഞ്ഞ് മടങ്ങി വന്നു. അവൻ അവളെ ഒന്ന് മൈൻഡ് പോലും ആകാതെ വേറെ മുറിയിൽ പോയി കതകടച്ച് ഇരുന്നു.
ആ റൂമിൽ നിന്ന് പതുങ്ങിയ സ്വരത്തിലുള്ള അവന്റെ കിന്നാര സല്ലാപം അവളുടെ കാതുകളിൽ അലയടികുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ സംസാരം ഒളിഞ്ഞു നോക്കുന്നത് തെറ്റാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ അവൾ അവന്റെ ആ സംസാരത്തിന് ചെവിയോർത്തു.
അതിൽ നിന്ന് അവൾക്ക് മനസിലായി. മുഖ പുസ്തകത്തിൽ നിന്ന് പരിചയപെട്ട തന്റെ ഭർത്താവിന്റെ കാമുകി അവൾ നാളെ അവനെ കാണാൻ വരുന്നുണ്ട് എന്ന്.
ആ സംസാരം കൂടുതൽ കേട്ട് നിൽക്കാനുള്ള ത്രാണി അവൾക്ക് ഉണ്ടായിരുന്നില്ല.
അവൾ ചിലതെല്ലാം മനസ്സിൽ ഉറപ്പിച്ച് ഒന്നും അറിയാതെ കിടന്നുറങ്ങുന്ന മോളെയും തലോടി അവളെ പറ്റി ചേർന്ന് കിടന്നു.
പിറ്റേന്ന് രാവിലെ തന്റെ കാമുകിയെ കാണാൻ പുതിയ ഷർട്ടും മുന്തിയ ഇനം സ്പ്രയും ഒക്കെ പൂശി അവൻ വീട്ടിൽ നിന്ന് ഇറങ്ങി.
അവന്റെ മുന്നിലായി ഒരു കയ്യിൽ ഡ്രസ്സ് കുത്തി നിറച്ച ബാഗും മറു കയ്യിൽ മോളെയും എടുത്ത് അവൾ തന്റെ വീട്ടിൽ പോകാൻ ഒരുങ്ങി നിക്കുന്നു. അവൻ അതൊന്നും കണ്ട ഭാവം നടിച്ചില്ല. ഷർട്ടിൽ തൂക്കിയ കൂളിംഗ് ഗ്ലാസ് മുഖത്തും ഫിറ്റ് ചെയ്ത് അവൻ ബൈക്കും എടുത്ത് പോയി.
എല്ലാം ഉപേക്ഷിച്ച് അവളും തന്റെ വീട്ടിലേക്ക് ഓട്ടോ പിടിച്ചു.
അതൊന്നും മനസ്സിൽ ഇട്ട് ഉലക്കാതെ കടൽ കരയിൽ അവൻ തന്റെ കാമുകിയെയും കാത്ത് നിന്നു. മാസങ്ങൾ മാത്രം പരിചയം ഉള്ള അവളെ കാണാൻ ഉള്ള ആവേശത്തിൽ ആണ് അവൻ. ഫോട്ടോയിൽ എല്ലാം അവൾ അതീവ സുന്ദരി ആയിരുന്നു. അവൻ അവളെ കുറിച്ച് ഓരോ മനോ സ്വപ്നം നെയ്ത് കൊണ്ടിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞു നേരം ഇരുട്ടി തുടങി അവളെ കണ്ടില്ല. പല തവണ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ് അതിൽ നിന്ന് അവന് മനസ്സിലായി അവൻ പറ്റിക്ക പെടുകയായിരുന്നു എന്ന് …
മനസ്സ് തകർന്ന് അവൻ അവിടെ ഇരുന്നു. അവിടെ അവൻ ഒരു ദമ്പതികളെ കണ്ടു അവർ വളരെ സന്തോഷത്തിലാണ്. പരസ്പരം തമാശകൾ പറയുന്നു പൊട്ടി ചിരിക്കുന്നു.

അവൻ അവരിൽ ഒരു കാര്യം ശ്രദ്ധിച്ചു .
ആ പെണ്ണിനെ കാണാൻ ഒട്ടും ഭംഗി ഇല്ല. കറുത്ത് ഇരുണ്ട് മെലിഞ്ഞ ഒരു കോലം. ആ പുരുഷനാണെൽ ആരും ഒന്ന് നോക്കി പോകും അത്ര സൗന്തര്യവും ..
അവനു  വല്ലാത്ത അതിശയം തോന്നി. ഇങ്ങനെ ഉള്ള ഒരു ഭാര്യയായിട്ടും അയാൾ ഇത്ര സന്തോഷികുന്നതിന്റെ കാരണം അറിയാൻ ഒരു കൗതുകം തോന്നി.
ആ സ്ത്രീ എന്തോ വാങിക്കാൻ പോയ സമയം അവൻ അയാളുടെ അടുത്തെക്ക് ചെന്നു.
അയാളോട് അവൻ പറഞ്ഞു.

” എനിക്ക് ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..

ഒരു ചേർച്ചയും ഇല്ലാത്ത നിങ്ങളുടെ ഭാര്യയും ഒത്ത് ഇത്ര സന്തോഷത്തോടെ എങ്ങനെ നിങ്ങക്ക് കഴിയാൻ സാധിക്കുന്നു.”
അവന്റെ ആ ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ അയാൾ മറുപടി പറഞ്ഞു.
” നിങ്ങളെ പോലുള്ള കാഴ്ച്ചക്കാർക്ക് മുന്നിൽ ബാഹ്യ രൂപം കൊണ്ട് ഞങ്ങൾ തമ്മിൽ ചേർച്ച ഇല്ലായിരിക്കാം. എന്നാൽ ഞങ്ങളുടെ മനസ്സുകൾ തമ്മിൽ നല്ല ചേർച്ചയാ..

ബാഹ്യ രൂപതിനേക്കാൾ ഒരു കുടുംബം മുന്നോട്ട് പോവുന്നത് മാനസ്സിക സംതൃപ്തിയിലാ..” ഇത്രയും പറഞ്ഞ് അയാൾ തന്റെ ഭാര്യന്റെ അരികിലേക്ക് നടന്നു..
മനസിൽ ഒരുപാട് കുറ്റ ബോധത്തോടെ അവന് തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും അടുത്തെക്ക് യാത്ര തിരിച്ചു. കുറ്റബോധം മനസ്സിൽ തിങ്ങി കണ്ണുനീരായി ഒഴുകി.

ആ കണ്ണുനീരിൽ തനിക്ക് എതിരെ വന്ന ലോറി അവൻ കണ്ടില്ല..
പിന്നീട് അവൻ കണ്ണ് തുറന്നത് ഏഴു ദിവസത്തിന് ശേഷം . അന്നേരം അവൻ ഏതോ ഒരു ഹോസ്പിറ്റലിന്റെ ഐ സി യൂ വിൽ ആണ്. അവന്റെ കാഴ്ചക്ക് എല്ലാം ഒരു മങ്ങൽ പോലെ അവനു തോന്നി. മുഖം എല്ലാം ഇറുകി വലിയുന്നത് പോലെ.
അവന്റെ അരികിലേക്ക് വന്ന ഡോക്ടർ അവനോടായി പറഞ്ഞു.

പേടിക്കാൻ ഒന്നും ഇല്ല. ദൈവം നിങ്ങളെ കാത്തു. മുഖത്തിന് പറ്റിയ പരിക്ക് ഒഴിച്ചാൽ വേറെ ഒന്നും തന്നെ ഇപ്പോ ഇയാൾക്ക് ഇല്ല. താങ്കളുടെ മുഖത്തിന്റെ ഒരു പാതി ആ ആക്ക്‌സിഡന്റിൽ നഷ്ടമായിരിക്കുന്നു.
ഇതൊന്നും അവന്റെ കാതുകൾക്ക് വിശ്വസിക്കാൻ ആയില്ല. അവൻ ഡോക്ടറോട് ഒരു കണ്ണാടി ആവശ്യപെട്ടു.
നേഴ്‌സ് ഒരു കണ്ണാടി അവനെ കാണിച്ചു. അതിൽ അവൻ കണ്ടു വികൃതമായ അവന്റെ ആ മുഖം . ഒരു ആർപ്പ് വിളികൊടുവിൽ അവൻ കണ്ണടച്ചു കിടന്നു.
ഒരു തണുത്ത കര സ്പർ്ശത്തിൽ അവൻ കണ്ണ് തുറന്നു. അവന്റെ അരികിൽ ഒരു പുഞ്ചിരിയാൽ അവന്റെ ഭാര്യ. അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസം ഒന്നും തന്നെ ഇല്ല. കരഞ്ഞു കലങ്ങിയ അവന്റെ മിഴികൾ തുടച്ച് കൊണ്ടവൾ പറഞ്ഞു.
“” ഒന്നും ഇല്ല ഏട്ടാ.. എന്റെ ഏട്ടൻ എനിക്ക് പഴയ പോലെ തന്നെയാ .. ഏട്ടന്റെ ബാഹ്യ രൂപത്തെ അല്ലല്ലോ ഞാൻ സ്നേഹിച്ചത് ഏട്ടന്റെ മനസിനെയാ.. അത് മതി ഏട്ടന്റെ ഈ പെണ്ണിന്. എന്റെ മരണം വരെയും ഇത് പോലെ എന്റെ ഏട്ടനോട് ഞാൻ ചേർന്നിരിക്കും…”
ഇത് കേട്ട് അവനിൽ നിറഞ്ഞ് തുളുബിയ കണ്ണുനീരല്ലാതെ അവളുടെ പാദങ്ങളിൽ സമർപ്പിക്കാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

ഭാര്യ തന്റെ പാതി എന്ന സത്യം അവൻ അന്ന് തിരിച്ചറിഞ്ഞു..
*ShaMsuShaLs*