ആയീരം തിരികള്‍ ഒരുമിച്ച് തെളിഞ്ഞാലും, 
ആഗ്രഹിച്ച തിരി തെളിഞ്ഞില്ലങ്കില്‍ അതൊരു ഇരുട്ട് തന്നെയാണ്.
മനസ്സിലും ജീവിതത്തിലും.

അന്ന് കാണാൻ കൊതിച്ചത് നിന്‍റെ മുഖമായിരുന്നെങ്കിൽ

ഇന്ന് എഴുതാൻ പഠിച്ചത് ആ ഓർമകളാണ്…

💛💚💙💜💔നിനക്ക് ഞാനൊരു പകരക്കാരനായിരുന്നു. മറ്റൊരു കൂട്ട് കിട്ടുംവരെ സമയം കളയാനുള്ള വെറും ഉപകരണം പക്ഷെ നിനക്ക് പകരം എനിക്ക് ഒന്നും ഇല്ലാരുന്നടോ

ബന്ധങ്ങൾ

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം…

മിനുക്കണം…

പുതുക്കണം..

അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക
തന്നെ… വേണം

കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത കൂടുതൽ
ഉണ്ട്.

എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം.

സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി.

അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം

. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ.

പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ…

സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ..

ഒടുവിൽ പിണക്കമായി.

വിളി നിന്നു..

ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി…

കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി… എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല… എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്.

നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..!

കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ..

എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും.

ഇന്നു കാണുന്നവരെ നാളെ കാണില്ല. എന്നാണു നാമൊക്കെ ഇവിടുന്നു സലാം പറഞ്ഞു പോവുക എന്നു ആർക്കും അറിയില്ല.

“ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ,

ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ”

കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക…!!!

പ്രണയം

എന്‍റെ പ്രണയം
ഒരൊറ്റ നാണയമാണ്…..❤❤ കാലഹരണപ്പെട്ടിട്ടും
കാത്തു വയ്ക്കപ്പെട്ട
ഒറ്റ നാണയം…

ഫസീല

രണ്ടു മക്കളുടെ ഉമ്മയാണ് ..
ആറു വയസ്സുകാരൻ ഷാമിലും രണ്ടര വയസ്സുകാരി ഷിദയും …

ഭർത്താവ്‌  നദീം  ഗൾഫിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജോലി നോക്കുന്നു ..

ഫസീല വീട്ടുകാര്യങ്ങളും മറ്റും നോക്കി ആണ്ടിലൊരിക്കൽ നാട്ടിൽ വരുന്ന ഭർത്താവിനേയും സ്വപ്നം കണ്ടു നാളുകൾ തള്ളി നീക്കുന്നു..

വീട്ടിലെ ഓരോ സന്തോഷ നിമിഷങ്ങളും കാമറയിൽ പകർത്തി ഗൾഫിലുള്ള ഭർത്താവിനു അയച്ചു കൊടുക്കലാണ് അവരുടെ മെയിൻ ഹോബി …

അതു ചിലപ്പൊ സ്വന്തം ഫോട്ടോ ആവാം …

മക്കളുടെ കുസ്രിതികളും …

പിന്നെ മെമ്പർഷിപ്പിനു പൈസ മുടക്കില്ലാത്തത് കൊണ്ടു തന്നെ ഖുറാൻ ക്ലാസ്സുകൾ തുടങ്ങി മതപരമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഗ്രൂപ്പുകളിലും അംഗവുമാണ്…

അങ്ങിനെയിരിക്കെ ഒരു ദിവസം..

ഫസീല അടുക്കളയിൽ ജോലിത്തിരക്കിലാണ് ..

മക്കൾ രണ്ടുപേരും മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നു…

അപ്പോഴാണു മൊബൈൽ ശബ്ദിച്ചത്‌ ..

പരിചിതമല്ലാത്ത നമ്പർ …

ആദ്യമൊന്നു എടുക്കാൻ മടിച്ചെങ്കിലും വീണ്ടും വീണ്ടും റിംഗ് ചെയ്യുന്നതു കണ്ടപ്പൊ എടുത്തു നോക്കി …

“ഹലോ ..”?

“ഫസീല ..ഇയാളുടെ ഫോട്ടോ നന്നായിട്ടുണ്ട് കെട്ടോ …”?

ഫോണെടുത്തപാടെ മറുതലക്കൽ നിന്നുളള ശബ്ദം കേട്ടു അവൾ ഞെട്ടിപ്പൊയി …

“നിങ്ങളാരാണ്‌ …
ഏതു ഫോട്ടോയുടെ കാര്യമാണ് നിങ്ങൾ പറയുന്നതു….”?
പരിഭ്രമത്തോടെ അവളത്രയും പറഞ്ഞൊപ്പിച്ചു…

“ഇയാളുടെ ഫോട്ടോ തന്നെ …
നീല നിറത്തിലുള്ള നൈറ്റി ധരിച്ചു കൊണ്ടുളള …”

അതൂടെ കേട്ടതും അവൾ കാൾ കട്ടു ചെയ്തു വേഗം മൊബൈലിലെ ഗാലറി ഓപ്പൺ ചെയ്തു നോക്കി ..

അതിൽ കിടക്കുന്നുണ്ടാരുന്നു ഇന്നലെ ഇക്കാനെ കാണിക്കാൻ എടുത്ത ഫോട്ടൊസ് ..

അപ്പോഴാണു അവൾ മറ്റൊരു കാര്യം ഓർത്തത് ….

കുട്ടികൾക്ക് മൊബൈൽ കളിക്കാൻ കൊടുക്കുമ്പോ അശ്രദ്ധമായി സെൻറ് ആയിപ്പോവുന്ന ഫോട്ടോസിനെയും വീഡിയോസിനെപ്പറ്റിയുമൊക്കെ എല്ലാരും കുറച്ചു കൂടി ബോധവാൻമാരാവണം എന്നു പറഞ്ജോണ്ടുള്ള
അഡ്മിൻസ് പോസ്റ്റ് …

വേഗം ഗ്രൂപ്പ് ഓപ്പൺ ചെയ്തു നോക്കി …

അവിടുണ്ടാരുന്നു ഫോട്ടൊസ് …

അതും ഒരു ഗ്രൂപ്പിലല്ല …
മൂന്നോ നാലോ ഗ്രൂപ്പിൽ .

എന്തു ചെയ്യണമെന്നറിയാതെ ഫസീല തലയിൽ കൈ വച്ചിരുന്നു പോയി ..

●○

അന്നും പതിവു പോലെ ജോലി കഴിഞ്ഞു വന്ന നദീം വസ്‌ത്രം മാറുന്നതിനിടെയാണ് ആ കാഴ്ച കണ്ടതു.

കൂട്ടുകാരന്റെ ലാപ്പിലെ എഫ്ബി പേജിൽ ഒരു പ്രൊഫൈൽ …

പരിചിതമായൊരു മുഖം ആണെന്നു തോന്നിയതു കൊണ്ടു അടുത്തു ചെന്നു നോക്കി …

അതു ഫസീലയായിരുന്നു….

പക്ഷെ പ്രൊഫൈൽ നെ യിം വേറെന്തോ ആരുന്നു.

അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആരുന്നില്ല അയാൾ …

വസ്ത്രം മാറി ഭക്ഷണം പോലും കഴിക്കാതെ നേരെ പോയി കിടന്നു.

കൂട്ടുകാരിലാരോക്കെയോ വന്നു.. കഴിക്കാൻ നിർബന്ധിച്ചു …

എന്താ പറ്റിയേന്നു ചോദിച്ചു …

ഒന്നിനും മറുപടി പറഞ്ഞില്ല …
കണ്ണടച്ചു കിടന്നു …

ഫസീലക്ക് വിളിച്ചു കാര്യം അന്വോഷിച്ചാലോ …

വേണ്ട …ഇത്രയും കാലം എന്നെ ചതിച്ച അവൾക്കു കള്ളങ്ങൾ ഉണ്ടാക്കാൻ പ്രയാസുണ്ടാവില്ല…

മനസ്സു പലവിധ ചിന്തകളാൽ പ്രക്ഷുബ്ധമായി….

അതിനിടെ മൊബൈൽ റിംഗ് ചെയ്തു.

എടുത്തു നോക്കി …
അവളാണ്‌ ..

ഇനിയെന്തു സംസാരിക്കാൻ  …

പക്ഷെ വീണ്ടും വിളിച്ചപ്പൊ അയാൾക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല …

അത്രക്കിഷ്ടാരുന്നു അവളെ ..

ഫോണ്‍ എടുത്തതും അങ്ങേത്തലക്കൽ നിന്നൊരു പൊട്ടിക്കരച്ചിലാരുന്നു ..

അതൊടെ അയാളുടെ ഉളളിലെ ദേഷ്യമെല്ലാം മഞ്ഞു പോലെ ഉരുകിയില്ലാതായി….

“എന്താ മോളെ …
എന്താ പറ്റിയെ നിനക്കു …”?

അവളുണ്ടായ കാര്യങ്ങൾ മുഴുവൻ അയാളോടു തുറന്നു പറഞ്ഞു…

എല്ലാം കേട്ടു കഴിഞ്ഞതോടെ കുറച്ചു നേരത്തേക്കെങ്കിലും അവളെ സംശയിക്കാനിട വന്നതിൽ തന്നോട് തന്നെ വെറുപ്പു തോന്നി …

“ഒന്നും പേടിക്കണ്ട …അയാളുടെ കാര്യം ഞാൻ നോക്കിക്കോളാം “എന്നു പറഞ്ഞു ഫോണ്‍ കട്ടു ചെയ്യുമ്പൊ നഷ്ടമായി എന്നു തോന്നിയതെന്തോ തിരികെ ലഭിച്ച സന്തോഷമുണ്ടാരുന്നു അയാളുടെ മുഖത്തു.

●○

വീട്ടമ്മമാരോട്

നാലായിരം പേർക്കു നാൽപതിനായിരം വാട്സാപ് ഗ്രൂപ്പുള്ള ഇക്കാലത്തു ഏതെങ്കിലും ഗ്രൂപ്പിൽ മെമ്പർ ആവുന്നുണ്ടെങ്കിൽ കഴിയുന്നതും അതു നിങ്ങളുമായി ബന്ധപ്പെടാൻ അവസരമൊരുക്കുന്ന മൊബൈൽ നമ്പർ ആവാതിരിക്കാൻ ശ്രദ്ധിക്കുക …

കുട്ടികൾക്ക് കളിക്കാൻ മൊബൈൽ കൊടുക്കുന്ന സമയത്തു അതിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാനിഷ്ട്ടപ്പെടാത്ത ഫോട്ടൊസ് അല്ലെങ്കിൽ വീഡിയോസ് ഇല്ലായെന്ന് ഉറപ്പു വരുത്തുക…

ഡാറ്റ ഓഫ്‌ ചെയ്തു വെച്ചു കൊടുക്കാന്നു വെച്ചാൽ ഇന്നത്തെ കുട്ടികൾക്ക് അതൊക്കെ ഓണ്‍ ചെയ്യുന്നതു നിസ്സാര കാര്യമാണ് …

ഇനി അറിയാതെ എന്തെങ്കിലും സംഭവിച്ചാൽ തന്നെയും കഴിവതും അറിയിക്കേണ്ടവരെ  അപ്പൊ തന്നെ അറിയിക്കുക..

വീട്ടച്ഛൻമാരോട് …

എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്താൽ കാള പെറ്റുവെന്നു കേക്കുമ്പൊ കയറെടുക്കാൻ ഓടാതെ കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളുക.

നീയും നിന്റെ കുടുംബക്കാരും പണ്ടേ അങ്ങിനാടീ എന്നുളള പതിവു മനൊഭാവം ഉപേക്ഷിക്കുക.

സന്തോഷകരമായ കുടുംബ ജീവിതത്തിനു വേണ്ടി
പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.